മേപ്പാടിയിൽ UDF നേതാക്കൾ ആദിവാസി യുവാവിനെ തെറ്റിദ്ധരിപ്പിച്ച് കള്ളവോട്ട് ചെയ്യിപ്പിച്ചു; യുവാവ് അറസ്റ്റിൽ


മേപ്പാടിയിൽ യുഡിഎഫ് നേതാക്കൾ ആദിവാസി യുവാവിനെ തെറ്റിദ്ധരിപ്പിച്ച് കള്ളവോട്ട് ചെയ്യിപ്പിച്ചു. വ്യജവോട്ട് ചെയ്തതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി പഞ്ചായത്ത് ചെമ്പോത്തറ വാർഡ് ബൂത്ത് രണ്ടിലാണ് സംഭവം. വിഷ്ണു ലീലയുടെ വോട്ട് വിഷ്ണു കല്യാണി ചെയ്യുകയായിരുന്നു. യുഡിഎഫ് ബോധപൂർവ്വം ചെയ്യിച്ചതാണെന്ന് പരാതിയുണ്ട്. ഉന്നതിയിലെ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് കള്ള വോട്ട് ചെയ്യിച്ചതായി ആദിവാസി ഊരുമുപ്പൻ കൈരളി ന്യൂസിനോട് പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്ത യുവാവിനെ ലീഗ് പ്രാദേശിക നേതാവാണ് തെറ്റിദ്ധരിപ്പിച്ച് ബൂത്തിലെത്തിച്ച് കള്ളവേട്ട് ചെയ്യിച്ചത്.



Post a Comment

أحدث أقدم

AD01