ധർമ്മടത്ത് മണ്ഡലം ജാഥയിൽ പിണറായി വിജയൻ ക്യാപ്റ്റൻ; 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ നടത്താൻ എൽഡിഎഫ് തീരുമാനം



തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും ജാഥ നയിച്ച് വോട്ടർമ്മാരെ സമീപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ നടത്താൻ എൽഡിഎഫ് തീരുമാനം. മൂന്ന് ദിവസം നീളുന്ന വാഹന പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. എൽഡിഎഫ് എംഎൽഎമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ അതത് എംഎൽഎമാർ തന്നെ ജാഥ നടത്താനാണ് തീരുമാനം. എംഎൽഎമാർ ഇല്ലാത്ത മണ്ഡലത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാർട്ടിയുടെ മണ്ഡലം നേതൃത്വമാണ് ജാഥ നയിക്കുക. ജാഥാ ക്യാപ്റ്റന് പുറമെ വൈസ് ക്യാപ്റ്റൻ, മാനേജർ പദവികളിൽ ഘടകക്ഷി നേതാക്കളെ പരിഗണിക്കണം എന്നും നിർദ്ദേശവുമുണ്ട്. എൽഡിഎഫ് മേഖല ജാഥ അവസാനിക്കുന്ന ഫെബ്രുവരി 15ന് മുമ്പ് മണ്ഡലം ജാഥകൾ അവസാനിപ്പിക്കാനാണ് നിർദ്ദേശം. ചിലയിടങ്ങളിൽ മേഖല ജാഥ കടന്ന് പോയതിന് ശേഷമാകും മണ്ഡല ജാഥ. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യം.


Post a Comment

أحدث أقدم

AD01