ചലച്ചിത്ര താരം ഹരീഷ് കണാരന്റെ ആരോപണത്തിന് മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ എൻ എം ബാദുഷ. കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ സിനിമയിൽ നിന്നും മാറ്റി നിർത്താൻ ശ്രമിച്ചു എന്നായിരുന്നു ഹരീഷിന്റെ ആരോപണം. എന്നാൽ ഹരീഷിൽ നിന്നും വാങ്ങിയ 14 ലക്ഷം രൂപയിൽ പകുതി തുക തിരികെ നൽകിയെന്നും ബാക്കി സിനിമയിൽ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കിയതായി കരുതിയെന്നുമാണ് ബാദുഷയുടെ വിശദീകരണം. താൻ സിനിമയിൽ നിന്നും മാറ്റി നിർത്താൻ ശ്രമിച്ചിട്ടില്ലെന്നും കൂടുതൽ പ്രതിഫലം ചോദിച്ചതിനാൽ നിർമാതാവ് തന്നെയാണ് ഹരീഷിനെ മാറ്റിയതെന്നും ബാദുഷ പറഞ്ഞു. ഹരീഷ് കണാരൻ, എആര്‍എമ്മിൻ്റെ 50 ദിവസത്തെ ഷൂട്ടിന് അഞ്ച് ലക്ഷം രൂപയ്ക്കു പറ്റില്ല 15 ലക്ഷം വേണമെന്ന് ഹരീഷ് കണാരൻ അറിയിച്ചു. നിർമാതാവാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റിയതെന്ന് ബാദുഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏകദേശം 72 സിനിമയോളം ഹരീഷിന് വേണ്ടി ജോലി ചെയ്തു.ജോലി ചെയ്തതിനു ഒരു രൂപ പോലും ഹരീഷ് തന്നില്ല. ഈ പ്രസ്താവന കാരണം വലിയ രീതിയിൽ കുടുംബത്തിന് അപമാനമുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികൾ ഉൾപ്പെടെ വലിയ സൈബർ ആക്രമണം നേരിട്ടിരുന്നു. ഹരീഷ് കണാരന് സിനിമ നഷ്ടപ്പെട്ടത് അയാളുടെ സ്വഭാവ പ്രശ്നങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)


إرسال تعليق