വി.ഡി. സതീശൻ നയിക്കുന്ന ജാഥക്ക് പോരായി; ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ




പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന UDF രാഷ്ട്രീയ ജാഥക്ക് പോരായി. ‘പുതുയുഗ യാത്ര’ എന്ന പേരിലാണ് യാത്ര. കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ് എന്നതായിരിക്കും യാത്രയുടെ തീം. ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെയാണ് യാത്ര. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ഈ ബൃഹത്തായ പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച ആരംഭിക്കുന്ന ജാഥയുടെ സമാപനം മാർച്ച്‌ 6-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും.
കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി ഏഴിന് കണ്ണൂരിലും 10-ന് വയനാട്ടിലും പര്യടനം നടത്തും. ഫെബ്രുവരി 11-ന് കോഴിക്കോട് എത്തുന്ന ജാഥ 13-ന് മലപ്പുറത്തും 16-ന് പാലക്കാട്ടും വൻ ജനകീയ പങ്കാളിത്തത്തോടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ഫെബ്രുവരി 18-ന് തൃശൂരിലെ പര്യടനം പൂർത്തിയാക്കി 20-ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയ്ക്ക് അവിടെ രണ്ട് ദിവസത്തെ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.തുടർന്ന് ഫെബ്രുവരി 23-ന് ഇടുക്കി, 25-ന് കോട്ടയം, 26-ന് ആലപ്പുഴ, 27-ന് പത്തനംതിട്ട, 28-ന് കൊല്ലം എന്നിങ്ങനെ ദക്ഷിണ കേരളത്തിലെ വിവിധ ജില്ലകളിലൂടെ ജാഥ പ്രയാണം തുടരും. മാർച്ച്‌ നാലിന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കുന്ന ജാഥ, വിവിധ മണ്ഡലങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം മാർച്ച്‌ ആറിന് പുത്തരിക്കണ്ടം മൈതാനിയിലെ മഹാസമ്മേളനത്തോടെ ഔദ്യോഗികമായി സമാപിക്കും.

Post a Comment

أحدث أقدم

AD01