കരൂർ ദുരന്തം: നടൻ വിജയ് സിബിഐക്ക് മുന്നിൽ ഹാജരായി


കരൂർ അപകടത്തിൽ നടനും ടി വി കെ അധ്യക്ഷനുമായ വിജയ് സിബിഐക്ക് മുന്നിൽ ഹാജരായി.രാവിലെ 7.30ടെ ചെന്നൈയിൽ നിന്നും ചാർട്ടേഡ് വിമാനത്തിൽ ദില്ലിയിലേക്ക് തിരിച്ച വിജയ് 12 മണിയോടെയാണ് സിബിഐ അസ്ഥാനത്ത് എത്തിയത്.

ആൾക്കൂട്ട നിയന്ത്രണത്തിലെ പരാജയം, സുരക്ഷ ക്രമീകരണത്തിലെ ലംഘനം ഉൾപ്പെടെ സിബിഐ ചോദിച്ചറിയും. 41 പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുതിരുന്നു .സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.



Post a Comment

أحدث أقدم

AD01