ദേശീയ വനിതാ വോളിബോളിൽ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിച്ച് കേരളം. 72-ാമത് സീനിയർ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനലിൽ ഇന്ത്യൻ റെയിൽവേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കേരളം തുടർച്ചയായ ആറാം തവണയും കിരീടം ചൂടി.

ആഗ്രയിലെ ഡോ. സമ്പൂർണ്ണാനന്ദ് സ്പോർട്സ് സ്റ്റേഡിയം ഇൻഡോർ ഹാളിൽ ഞായറാഴ്ച നടന്ന മത്സരം അക്ഷരാർത്ഥത്തിൽ ഒരു ത്രില്ലറായിരുന്നു. വോളിബോൾ ലോകത്തെ രണ്ട് കരുത്തർ നേർക്കുനേർ വന്നപ്പോൾ ഓരോ പോയിന്റിനായും മൈതാനത്ത് കടുത്ത പോരാട്ടമാണ് നടന്നത്.
അഞ്ച് സെറ്റുകൾ നീണ്ടുനിന്ന മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും നിർണ്ണായക നിമിഷങ്ങളിൽ കേരളം വിജയം പിടിച്ചെടുക്കുകയായിരുന്നു.അനുശ്രീയുടെയും അനഘ രാധാകൃഷ്ണന്റെയും തകർപ്പൻ സ്മാഷുകൾ മത്സരത്തിൽ നിർണ്ണായകമായി.

ടീം വർക്കും പരിശീലകൻ സദാനന്ദിന്റെ കൃത്യമായ തന്ത്രങ്ങളുമാണ് വിജയത്തിന് പിന്നിലെന്ന് കേരള ക്യാപ്റ്റൻ അനുശ്രീ പറഞ്ഞു.
.jpg)



إرسال تعليق