നയപ്രഖ്യാപന പ്രസംഗം; തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

 


നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം അടങ്ങുന്ന രണ്ടു ഭാഗത്താണ് തിരുത്തല്‍ ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്‍ക്കാര്‍ ഇന്നലെ വീണ്ടും മടക്കി നല്‍കി. സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയില്ലെങ്കിലും തയ്യാറാക്കി നല്‍കിയ പ്രസംഗം ഗവര്‍ണര്‍ വായിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ മുതലാണ്.15ാം കേരള നിയമസഭയുടെ അവസാന സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ തുടങ്ങുക. ആ കീഴവഴക്കത്തിന്റെ ഭാഗമായാണ് മന്ത്രിസഭ നയപ്രഖ്യാപന പ്രസംഗം തയാറാക്കി ലോക് ഭവന് കൈമാറിയത്. എന്നാല്‍ പ്രസംഗത്തില്‍ രണ്ടിടത്ത് തിരുത്തല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ തിരിച്ചയച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായി വിമര്‍ശനമുന്നയിക്കുന്ന രണ്ട് ഭാഗത്താണ് ഗവര്‍ണര്‍ തിരുത്തല്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരുത്തല്‍ വരുത്താതെ തന്നെ വീണ്ടും സര്‍ക്കാര്‍ ലോക്ഭവനിലേക്ക് പ്രസംഗം തിരിച്ചയച്ചു. പ്രസംഗം മുഴുവന്‍ വായിക്കണോ തിരിച്ചയക്കണോ എന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്. എന്നാല്‍ വായിച്ചാലും ഇല്ലെങ്കിലും പ്രസംഗം പൂര്‍ണമായും നിയമസഭാ രേഖകളില്‍ ഇടംപിടിക്കും. അതാണ് ഇതുവരെയുള്ള വഴക്കം. പ്രസംഗം പൂര്‍ണമായി വായിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. അക്കാര്യത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണര്‍ പറയുന്നു.പ്രസംഗം മുഴുവന്‍ വായിക്കണോ തിരിച്ചയക്കണോ എന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്. എന്നാല്‍ വായിച്ചാലും ഇല്ലെങ്കിലും പ്രസംഗം പൂര്‍ണമായും നിയമസഭാ രേഖകളില്‍ ഇടംപിടിക്കും. അതാണ് ഇതുവരെയുള്ള വഴക്കം. പ്രസംഗം പൂര്‍ണമായി വായിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. അക്കാര്യത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണര്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം എന്നതാണ് നാളെ മുതല്‍ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രത്യേകത.ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് പ്രധാനം. ജനുവരി 22,27,28 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. ബജറ്റ് അവതരണം ജനുവരി 29നാണ്. ഫെബ്രുവരി 2,3,4 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കും.ജനുവരി 20 മുതല്‍ മാര്‍ച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്.നടപടികള്‍ പൂര്‍ത്തീകരിച്ചു മാര്‍ച്ച് 26 ന് സഭ പിരിയും.



Post a Comment

أحدث أقدم

AD01