സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കേരളം വ്യവസായ സൗഹൃദത്തിൽ ഏറെ മുന്നേറി: മന്ത്രി എം.ബി. രാജേഷ്




 സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും ഒപ്പം തമ്മിലുള്ള ആരോഗ്യകരമായ മത്സരബുദ്ധിയുമാണ് കേരളം വളരെ കാലമായി വ്യവസായ സൗഹൃദ സൂചികയിൽ മുന്നിൽ തന്നെ നിൽക്കുന്നതിന് വഴി വെച്ചത് എന്ന് തദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കൺവെൻഷൻ സെന്ററില്‍ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയിൽ 'അടിസ്ഥാന തലത്തിൽ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവ്വഹണവും ഭരണവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മുന്നേറ്റത്തിൽ തദ്ദേശ വകുപ്പിനും നല്ലൊരു പങ്ക് അവകാശിപ്പാടാവുന്ന രീതിയിലുള്ള പ്രവർത്തങ്ങൾ തന്നെ കാഴ്ചവെച്ചട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ സ്ഥാപങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നേരത്തെ ഉന്നയിച്ച നിർദ്ദേശങ്ങൾക്കും പ്രശ്നങ്ങൾക്കും ഭൂരിഭാഗത്തിനും പരിഹാരം കാണാനായി എന്നത് ഏറെ അഭിമാനകരമാണ്. ലൈസൻസിനു അപേക്ഷിച്ചാൽ അത് കിട്ടാനുള്ള കാലതാമസം ഒഴിവാക്കാനായി ഇന്ന് കെ-സ്മാർട്ട്, കെ-സ്വിഫ്റ്റ് പോലുള്ള ആപ്പുകൾ നിലവിലുണ്ട്. മാത്രമല്ല, വ്യവസായങ്ങളെ കൂടുതൽ സഹായിക്കുന്നതിനായി മുനിസിപ്പൽ ചട്ടങ്ങളിലും, കെട്ടിട നിർമാണ ചട്ടങ്ങളിലും സമഗ്രമായ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്സിൽ മുന്നേറ്റത്തിന് വഴി വെച്ച് അതിലൂടെ ഈസ്‌ ഓഫ് ലിവിങ്ങിൽ ഏറ്റവും മുന്നിൽ കൊണ്ടുവരുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം.' മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ, നിയമം, കയർ വകുപ്പ് മന്ത്രി പി. രാജീവ് പ്രദർശനം കാണുന്നതിന് എക്സ്പോ വേദിയിൽ എത്തി. എക്സ്പോയിലെ സ്റ്റാളുകൾ എല്ലാം വിശദമായി കണ്ട് വ്യവസായികളുമായി സംവദിച്ച്‌ മന്ത്രി എക്സ്പോ സംഘടകരെ പ്രശംസിക്കുകയും ചെയ്തു. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ എടുത്തുകാണിക്കുന്ന മികച്ച പ്രദർശനമാണ് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ എന്നും സംരംഭകർക്ക് വളർച്ച നേടുന്നതിനുള്ള വഴിയും ഇവിടെ ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇൻഡസ്ട്രിയൽ എക്സ്പോ ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പതിനായിരത്തിലധികം കെഎസ്എസ്ഐഎ അംഗങ്ങളായ വ്യവസായികൾ പങ്കെടുക്കുന്ന വ്യവസായി മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ്, വ്യവസായ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർമാരായ സി.എസ്. സിമി, ജി. രാജീവ് എന്നിവരും സെമിനാർ ചർച്ചയിൽ സന്നിഹിതരായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറുമായ പി. വിഷ്ണുരാജ് ഐഎഎസും എക്സ്പോ സന്ദർശിച്ചു. എക്സ്പോയിൽ നടന്ന മീഡിയ കോൺക്ലേവിൽ ചർച്ചയായി കേരളത്തിലെ വ്യാവസായിക മേഖലയുടെ വളർച്ചയിൽ മാധ്യമങ്ങളുടെ വലിയ പങ്ക് എക്സ്പോയിൽ "ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങൾ ബിസിനസ്സ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു" എന്ന വിഷയത്തിൽ നടന്ന മീഡിയ കോൺക്ലേവ്, കേരളത്തിലെ വ്യാവസായിക മേഖലയും മാധ്യമങ്ങളും തമ്മിലുള്ള വളർന്നുകൊണ്ടിരിക്കുന്ന ഒത്തൊരുമയെ എടുത്തുകാണിച്ചു. സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് മാധ്യമങ്ങൾ മുന്നേമുതൽ തന്നെ ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ടെന്നും, സാങ്കേതിക മുന്നേറ്റം അതിൽ അടിസ്ഥാനപരമായ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നട്ടുണ്ടെന്നും പാനലിസ്റ്റുകൾ എടുത്തു പറഞ്ഞു. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികൾ എടുത്തുമാറ്റി, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സംരംഭകർക്ക് ഇപ്പോൾ ഒരു ആഗോള വേദി ഒരുക്കുന്നുണ്ട് ദീർഘകാല സുസ്ഥിരത കൈവരിക്കുന്നതിന് ബിസിനസുകൾ അവയുടെ മൂല്യങ്ങൾ ആശയവിനിമയം ചെയ്യുന്ന രീതിയിൽ മാറ്റം ആവശ്യമാണെന്ന് ചർച്ചയിൽ പറഞ്ഞു. വിപണിയിൽ വ്യത്യസ്തരാകാൻ, പരമ്പരാഗത രീതികൾക്കപ്പുറം സൃഷ്ടിപരമായ പുതു ആഖ്യാനങ്ങൾക്ക് അനുകൂലമായി സംരംഭങ്ങൾ മാറണമെന്ന് പാനലിസ്റ്റുകൾ ശുപാർശ ചെയ്തു. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖല കൂടുതൽ വിശ്വാസ്യതയിലേക്കും ദീർഘകാല സുസ്ഥിരതയിലേക്കും നീങ്ങുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം എന്ന് സെഷനുകളിൽ ചർച്ച പറഞ്ഞുവെച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്., മാതൃഭൂമിയിലെ ബിസിനസ് ന്യൂസ് ഹെഡ് ആർ. റോഷൻ, മലയാള മനോരമയിലെ അസിസ്റ്റന്റ് എഡിറ്റർ മനോജ് മാത്യു, റിപ്പോർട്ടർ ടിവിയിലെ ഡിജിറ്റൽ ന്യൂസ് എഡിറ്റർ പി.ജി. സുജ എന്നിവർ പാനൽ ചർച്ചയിൽ ഭാഗമായി.



Post a Comment

أحدث أقدم

AD01