തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ്ങിൽ വൻ തീപിടിത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിലാണ് തീ പടർന്നു പിടിച്ചത്. 600 ലധികം ബൈക്കുകൾ കത്തിനശിച്ചുവെന്നാണ് വിവരം.റെയിൽവേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എൻജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
.jpg)




إرسال تعليق