കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി അയോന മോൻസൺ ഇനി ഓർമ്മ.തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു..അഞ്ച് പേർക്ക് പുതുജീവൻ നൽകിയാണ് അയോന വിട പറയുന്നത്. തിരൂരിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷമാണ് അയോനയുടെ മൃതദേഹം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ എത്തിച്ചത്.ഒരു നാടൊന്നാകെ പള്ളിയിലേക്ക് ഒഴുകിയെത്തി..പ്രിയപ്പെട്ട അയോന ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾകൊള്ളാൻ കഴിയാതെ പലരും വിതുമ്പി..
അഞ്ച് പേർക്ക് പുതുജീവൻ നൽകിയാണ് അയോനയുടെ മടക്കം...രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്..മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവ ദാനത്തിന് ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു...കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂരിലെ സെക്രട്ട് ഹാർട്ട് സ്കൂളിന്റെ നാലാം നിലയിൽ നിന്ന് പെൺകുട്ടി താഴേക്ക് വീണത്..ആശുപത്രിയിൽ കഴിയവെ ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു..
.jpg)





إرسال تعليق