ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസ്: ‘പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച സർക്കാരിനോട് നന്ദി’; സിസ്റ്റര്‍ റാനിറ്റ്


ഫ്രാങ്കോ മുളയ്ക്കൽ പീഡനകേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച സർക്കാർ നടപടിയിൽ നന്ദി അറിയിച്ച് സിസ്റ്റർ റാനിറ്റ്. മുഖ്യമന്ത്രിയോടും സർക്കാരിനോടും ഒപ്പം നിന്ന മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരോടും നന്ദിയുണ്ട്. സർക്കാർ തങ്ങൾക്ക് റേഷൻ കാർഡ് അനുവദിച്ചു. ഞങ്ങൾ ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറെയാണ് നിയമിച്ചതെന്നും സിസ്റ്റർ റാനിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസാണിത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ പീഡനം നടന്നതായാണ് പരാതി ഉയര്‍ന്നത്. ഇയാളെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും അതിജീവിതയും ഹൈക്കോടതിയിൽ നൽകിയ അപ്പീലിന്റെ നടപടികൾക്കായാണ്‌ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്‌.



Post a Comment

أحدث أقدم

AD01