വയനാട് നൂൽപ്പുഴ വില്ലേജിൽ ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ ഡെപ്യൂട്ടി കളക്ടർ സി ഗീതയ്ക്ക് സസ്പെൻഷൻ. നൂൽപ്പുഴ സ്വദേശി കെ ജെ ദേവസ്യ റവന്യു മന്ത്രിക്കു നൽകിയ പരാതിയിലാണ് നടപടി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയ സ്ഥലവുമായി ബന്ധപ്പെട്ട അപേക്ഷയിൽ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിച്ചതായാണ് പരാതി.കെജെ ദേവസ്യയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കളക്ടർ മനഃപൂർവം കാലതാമസം വരുത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതി. ഡെപ്യൂട്ടി കളക്ടറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സസ്‌പെൻഷൻ നടപടി.
-----*
.jpg)


إرسال تعليق