ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ;എസ്‌ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുന്നു


ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ എസ്‌ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുന്നു. മെഡിസിന്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് തന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിന് ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



Post a Comment

أحدث أقدم

AD01