83-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ പ്രഖ്യാപിച്ചു. ആരാധക പ്രതീക്ഷകൾ തെറ്റാതെയുള്ള അവാർഡ് പ്രഖ്യാപനമാണ് കാലിഫോർണിയയിലെ ബെവർലി ഹിൽട്ടണിൽ വെച്ച് നടന്നത്. ഈ വർഷത്തെ പുരസ്കാരങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സീരീസ് ‘അഡോളസൻസ്’ (Adolescence), ഡികാപ്രിയോ തകർത്താടി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another) എന്നിവ നാല് അവാർഡുകൾ വീതം വാരിക്കൂട്ടി. 16 കാരൻ ഓവൻ കൂപ്പർ ഗോൾഡൻ ഗ്ലോബ് നേടി ചരിത്രം കുറിച്ചു. ‘മാർട്ടി സുപ്രീ’മിലൂടെ തിമോത്തെ ഷാലമെ മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച നടനായി. റോസ് ബൈയണാണ് മികച്ച നടി. ‘ഇഫ് ഐ ഹാഡ് ലെഗ്സ്, ഐ വുഡ് കിക്ക് യു’ എന്ന ചിത്രത്തിലൂടെയാണ് ബൈയൺ അവാർഡ് നേട്ടത്തിന് അർഹയായത്. മോഷൻ പിക്ചർ ഡ്രാമ വിഭാഗത്തിൽ വാഗ്നെർ മൗറ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു; ‘ദ് സീക്രട്ട് ഏജന്റ്’ ആണ് പുരസ്കാരാർഹനാക്കിയ ചിത്രം. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച മ്യൂസിക്കൽ/കോമഡി ചിത്രത്തിനുള്ള പുരസ്കാരം നേടി. ചിത്രമൊരുക്കിയ പോൾ തോമസ് ആൻഡേഴ്സൺ ആണ് മികച്ച സംവിധായകൻ. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മികച്ച സൃഷ്ടിയായി ‘അഡോളസൻസ്’ തെരഞ്ഞെടുക്കപ്പെട്ടു. ഇതിലെ പ്രകടനത്തിന് ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ സ്റ്റീഫെൻ ഗ്രഹാം മികച്ച നടനായി. സീരീസിലെ പ്രർഥ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ ഓവൻ കൂപ്പർ മികച്ച സഹനടനുള്ള അവാർഡ് നേടി. ഗോൾഡൻ ഗ്ലോബ് വിജയിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 16 വയസ്സുള്ള ഓവൻ കൂപ്പർ.
മറ്റ് പുരസ്‌കാരങ്ങൾ
മികച്ച ചലച്ചിത്രം (ഡ്രാമ)- ഹാംനെറ്റ്
മികച്ച സംവിധായകൻ (ചലച്ചിത്രം)- പോൾ തോമസ് ആൻഡേഴ്‌സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ആനിമേറ്റഡ് മോഷൻ പിക്ചർ- ഡീമൺ ഹണ്ടേഴ്‌സ് (കെ പോപ്)
ഇംഗ്ലിഷ് ഇതര ചലച്ചിത്രം- ദ് സീക്രട്ട് ഏജന്റ്
മികച്ച സഹനടി (ടെലിവിഷൻ)- എറിൻ ദോഹേർത്തി (അഡോളസെൻസ്)
സ്റ്റാൻഡ് അപ് കോമഡി- റിക്ക് ഗേർവായിസ്
മികച്ച നടി (ഡ്രാമ സീരീസ്) റിയ സീഹോൺ (പ്ലൂറിബസ്)
ടെവിഷൻ സിരീസ് ഡ്രാമ – ദ് പിറ്റ്
ലിമിറ്റഡ് സീരീസ്/ ആന്തോളജി സിരീസ്/ ടിവി മൂവി- അഡോളസെൻസ്
ടെലിവിഷൻ കോമഡി സീരീസ്- ദ സ്റ്റുഡിയോ
മികച്ച നടി (ചലച്ചിത്രം- ഡ്രാമ)- ജെസ്സി ബക്ലി (ഹാംനെറ്റ്)
മികച്ച സഹനടി (ചലച്ചിത്രം)- ടിയാന ടെയ്‌ലർ (വൺ ബാറ്റിൽ ആഫ്റ്റർ എനദർ)
മികച്ച സഹനടൻ (ചലച്ചിത്രം)- സ്റ്റെല്ലാൻ സ്‌കാർസ്ഗാർഡ് (സെന്റിമെന്റൽ വാല്യു)
മികച്ച നടൻ ( ഡ്രാമ സിരീസ്)- നോഹ വെയ്ൽ (ദ് പിറ്റ്)
മികച്ച നടി (കോമഡി സിരീസ്)- ജീൻ സ്മാർട് (ഹാക്‌സ്)
മികച്ച നടൻ (കോമഡി സിരീസ്)- സേത്ത് റോജൻ (ദ് സ്റ്റുഡിയോ)
മികച്ച ഗാനം- ഗോൾഡൻ (ഡീമൺ ഹണ്ടേഴ്‌സ്- കെപോപ്)
മികച്ച പശ്ചാത്തലസംഗീതം (ചലച്ചിത്രം)- ലഡ്‌വിഗ് ഗോറേൻസൺ (സിന്നേഴ്‌സ്)
തിരക്കഥ (ചലച്ചിത്രം)- പോൾ തോമസ് ആൻഡേഴ്‌സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
മികച്ച നടി ( മ്യൂസിക്കൽ- കോമഡി) റോസ് ബെയ്ൺ (ഇഫ് ഐ ഹാഡ് ലെഗ്സ്, ഐ വുഡ് കിക്ക് യു)
മികച്ച നടൻ (മ്യൂസിക്കൽ കോമഡി)- തിമോത്തി ചലമറ്റ് (മാർട്ടി സുപ്രീം)
മികച്ച നടൻ (ലിമിറ്റഡ് സിരീസ്- ടിവി മൂവി)- സ്റ്റീഫൻ ഗ്രഹാം (അഡോളസെൻസ്)
മികച്ച നടി (ലിമിറ്റഡ് സീരീസ്- ടിവി മൂവി)- മിഷേൽ വില്യംസ് (ഡയിങ് ഫോർ സെക്‌സ്)
സിനിമാറ്റിക്- ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ്- സിന്നേഴ്‌സ്
മികച്ച പോഡ്കാസ്റ്റ്- എമി പോഹ്‌ലർ
.jpg)



إرسال تعليق