ഇരിക്കൂർ : കൂടാളി ഗ്രാമപഞ്ചായത്ത് കൂടാളി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള ആരോഗ്യ ക്ലാസും ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തി. ആയിപ്പുഴ ഗവ. യു. പി. സ്കൂളിൽ നടന്ന ക്ലാസും ക്യാമ്പും കൂടാളിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ .സജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാർഡ് മെമ്പർ കെ.എ. നാജിയ അധ്യക്ഷയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.സി. നൗഷാദ് മുഖ്യാതിഥിയായി. ഇരിട്ടി ഗവ. താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം ആരോഗ്യബോധവൽക്കരണ ക്ലാസ്സെടുത്തു. വാർഡ് മെമ്പർ മറിയം മാച്ചേരി , ഗവ.യു.പി.സ്ക്കൂൾപ്രഥമാധ്യാപിക ഷൈലജ,ഹെൽത്ത് ഇൻസ്പക്ടർ പി.കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
.
.jpg)




إرسال تعليق