സ്ത്രീകളുടേയും സമൂഹത്തിലേയും എല്ലാ പ്രശ്നങ്ങളോടും കൃത്യമായി പ്രതികരിക്കുകയും പ്രതിരോധം തീർക്കാൻ രംഗത്തിറങ്ങുകയും ചെയ്യുന്ന സഘടനയാണ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിനാലാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. കാനത്തില്‍ ജമീല നഗറില്ലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. മഹിള അസോസിയേഷന്‍ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി അധ്യക്ഷയാകും. അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതി സംഘടനാ റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടറി സി എസ് സുജാത പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും.സംഘടനയെ കുറിച്ചും രാജ്യത്തിന് അകത്തും പുറത്തും നടക്കുന്ന വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ചയും തീരുമാനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. ഇന്ന് ചർച്ചയ്ക്ക് ഒപ്പം പ്രമേയങ്ങളും അവതരിപ്പിക്കും. നാളെയും ചര്‍ച്ച തുടരും. വ്യാഴാഴ്ചയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. 700 ഓളം പേരാണ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
WE ONE KERALA
0
.jpg)




إرسال تعليق