അവർ എത്തുന്നു; പാട്രിയറ്റിന്റെ റിലീസ് തീയതി പുറത്ത്


മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ത്രില്ലർ ചിത്രം പാട്രിയറ്റിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം ഈ വർഷം ഏപ്രിൽ 23 ന് തീയറ്ററുകളിൽ എത്തുമെന്ന് ആണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള അണിയറപ്രവർത്തകർ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതിനുള്ള കാരണം, മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയെയും മോഹൻലാലിനെയും വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രേമിൽ കാണാൻ കഴിയുമെന്ന സന്തോഷം കൂടിയാണ്. 40-ലേറെ താരങ്ങൾ ചേർന്നാണ് റിലീസ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ട, അറ്റ്‌ലി, കരൺ ജോഹർ എന്നിവരാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലിൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി പലരും റിലീസ് ഡേറ്റ് പോസ്റ്റർ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചു കഴിഞ്ഞു.

പാട്രിയറ്റിന്റെ ടീസർ കഴിഞ്ഞ വർഷം ഒക്ടോബർ 2ന് ആണ് പുറത്തിറങ്ങിയത്. അന്നുമുതൽ ഇങ്ങോട്ട് ത്രില്ലിലാണ് ആരാധകർ. ഇന്നലെ ചിത്രത്തിലെ പല നടനംരുടെയും നദികളുടെയും കാരക്ടർ പോസ്റ്ററുകളും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. ആന്റോ ജോസഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽ കുമാറും ചേർന്നാണ് പാട്രിയറ്റിറ്റ് എന്ന ചിത്രം നിർമ്മിക്കുന്നത്.



Post a Comment

أحدث أقدم

AD01