യാത്രക്കാരെ വട്ടം കറക്കി ഇൻഡിഗോ; അബുദാബി കണ്ണൂർ വിമാനം പുറപ്പെട്ടത് മണിക്കൂറുകൾ വൈകി


കണ്ണൂർ: അബുദാബിയിൽ നിന്നും കണ്ണൂരിലേയ്ക്കുള്ള യാത്രക്കാരെ വട്ടംകറക്കി ഇൻഡിഗോ എയർലൈൻസ്. നാല് മണിക്കൂറോളം വൈകിയാണ് അബുദാബി - കണ്ണൂർ വിമാനം പുറപ്പെട്ടത്. വിമാനം വൈകുന്നതിനെ കുറിച്ച് കൃത്യമായ അറിയിപ്പ് നൽകിയിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ടതായിരുന്നു ഇൻഡിഗോയുടെ 6E 1434 വിമാനം.

ഇതനുസരിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ സാങ്കേതിക തരാറുണ്ടെന്നും വിമാനം വൈകുമെന്നും അപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 150-ൽ അധികം യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.

സാങ്കേതിക തകരാർ മൂലം കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് വരേണ്ടിയിരുന്ന വിമാനം വൈകിയതാണ് മടക്ക യാത്രയും വൈകാൻ കാരണം.

എന്നാൽ, ഇൻഡിഗോ അധികൃതരുടെ ഭാഗത്ത് നിന്നും വിവരം ലഭിച്ചില്ലെന്നും വെബ്‌സൈറ്റിലെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് നോക്കിയാണ് കാര്യങ്ങൾ മനസ്സിലാക്കിയതെന്നും യാത്രക്കാർ പറഞ്ഞു. നാലു മണിക്കൂറോളം വൈകി, വൈകിട്ട് 5.10-ഓടെയാണ് ഒടുവിൽ വിമാനം കണ്ണൂരിലേയ്ക്ക് പുറപ്പെട്ടത്.



Post a Comment

أحدث أقدم

AD01