ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബ് ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബ സംഗമവും ശ്രീകണ്ഠാപുരം നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ് പുതുവത്സര സന്ദേശം നൽകി. ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ ജോസഫ് മാത്യു, കെ രാധാകൃഷ്ണൻ, വിനോദ് പൊടിക്കളം, വി കെ അനന്തൻ, പി വി രാമചന്ദ്രൻ എന്നിവർ ആശംസ രേഖപ്പെടുത്തി. പ്രോഗ്രാം ഡയറക്ടർ പുരുഷോത്തമൻ സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു ആഘോഷത്തോടനുബന്ധിച്ച് അടുത്തുള്ള വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകി. തുടർന്ന് ക്ലബ്ബ് പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, കുടുംബ സംഗമവും നടത്തി
WE ONE KERALA
0
.jpg)



إرسال تعليق