താമരശ്ശേരിയിൽ വീടിന് തീപിടിച്ചു: ഫർണിച്ചറുകളടക്കം കത്തി നശിച്ചു; ആളപായമില്ല



 കോഴിക്കോട് താമരശ്ശേരിയിൽ വീടിന് തീപിടിച്ചു. താമരശ്ശേരി പൊലീസും നാട്ടുകാരും ചേർന്നാണ് തീ പൂർണമായും അണച്ചത്. താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ വരിക്കണ്ടത്തിൽ ഷംസീറിൻ്റെ വീടിൻ്റെ പിൻഭാഗത്താണ് തീപിടുത്തമുണ്ടായത്. താമരശ്ശേരി സ്വദേശി ഷംഷീറിൻറെ വീടിൻ്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളും, ചിരട്ട എന്നിവയുമാണ് കത്തി നശിച്ചത്. എന്നാൽ വീടിന് അകത്തേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കുവാൻ സാധിച്ചു. വീടിൻ്റെ പിൻഭാഗത്തെ ജനൽ ചില്ലുകൾ പൂർണമായും തകർന്നു.വിവരം അറിഞ്ഞ ഉടനെ തന്നെ സ്ഥലത്തെത്തിയ താമരശേരി സബ് ഇൻസ്പെക്ടർമാരായ ബഷീർ, സുജാത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസുകാരും, സമീപവാസികളും ചേർന്നാണ് തീയണച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പ് തന്നെ തീ പൂർണമായും അണഞ്ഞിരുന്നു. വൈകുന്നേരത്തോടെ വീടിനു പിന്നിലെ പറമ്പിലെ ചപ്പുചവറുകൾക്ക് വീട്ടുകാർ തീ കൊളുത്തിയിരുന്നു. അതിൽ നിന്നും തീപ്പൊരി തെറിച്ചാണ് തീ പടർന്നത്. സംഭവസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.


Post a Comment

أحدث أقدم

AD01