തൃശ്ശൂർ മാടക്കത്തറ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി; നഗരത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു

 


തൃശ്ശൂർ മാടക്കത്തറ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് തൃശ്ശൂർ നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചാലക്കുടി, കുന്നംകുളം അടക്കമുള്ള സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ കെഎസ്ഇബി അധികൃതർ തുടരുകയാണ്. പീച്ചി ഉൾപ്പടെയുള്ള മേഖലകളിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള ശബ്ദത്തോടെ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വൈകിയാണെങ്കിലും ഇന്ന് രാത്രിയോടുകൂടി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്.



Post a Comment

أحدث أقدم

AD01