കോട്ടയം ഉഴവൂരിൽ ബൈക്കിൽ സഞ്ചരിക്കവെ അബദ്ധത്തിൽ വെടിയേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി കണ്ടെത്തൽ. ഇന്നലെ രാത്രിയിലാണ് വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സ്ഥലത്തേക്ക് അഭിഭാഷകനായ ജോബി തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിയുകയും ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തും. ബാലസ്റ്റിക്ക് പരിശോധനകളടക്കമുള്ള വിശദമായ ശാസ്ത്രീയ പരിശോധനകളിലേക്കായിരിക്കും പൊലീസ് കടക്കുക. മരിച്ച ഉഴവൂർ സ്വദേശി ജോബിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.
ഉഴവൂരിലെ വെടിയേറ്റ് മരണം; തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി കണ്ടെത്തൽ
WE ONE KERALA
0
.jpg)




إرسال تعليق