നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്‌ത് പൊലീസ്. ഇത് മൂന്നാം തവണയാണ് കവളാകുളം സ്വദേശികളായ ഷിജിന്‍, കൃഷ്ണപ്രിയ ദമ്പതികളെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നത്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത പശ്ചാത്തലത്തിൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ ഉണ്ടാകുക. അതേസമയം, കുട്ടിയുടെ മരണത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.കുട്ടിയുടെ കൈയിൽ എങ്ങിനെ പൊട്ടൽ ഉണ്ടായി എന്നതാണ് പൊലീസിനെ സംശയമുനയിലാകുന്നത്. എന്നാൽ കൈയിലെ പൊട്ടൽ മരിക്കുന്നതിന് ഒരാഴ്ച്ച മുൻപ് സംഭവിച്ചതാണെന്നാണ് മാതാപിതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ മൂന്ന് ആഴ്ച്ച മുൻപാണ് പൊട്ടൽ ഉണ്ടായതെന്നു ഡോക്ടർമാർ മൊഴി നൽകി. തുടർന്നാണ് മാതാപിതാക്കളെ നേരത്തെ പൊലീസ് വീണ്ടും ചോദ്യം ചെയ്തത്. മൂന്നുമണിക്കൂർ നേരം നീണ്ട ചോദ്യം ചെയ്യലിലും മുൻപ് തയ്യാറാക്കി വെച്ച മൊഴിയാണ് നൽകിയത് എന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും പരസ്പരം സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പൊലീസിന് സംശയമുണ്ട്. അടിവയറ്റിൽ മരണകാരണമായെക്കാവുന്ന ആന്തരിക രക്തസ്രാവമുണ്ടായതായുള്ള കണ്ടെത്തലും നിർണായകമാണ്.
.jpg)



إرسال تعليق