അനധികൃത സ്വത്ത് സമ്പാദന കേസിൽ പി.വി. അൻവർ അറസ്റ്റിൽ

 


കൊച്ചി: മുൻ എംഎൽഎ പി.വി. അൻവർ അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ഇഡി അൻവറിനെ അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊച്ചി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അൻവറിനെ ഇന്നലെ രാവിലെ മുതൽ ചോദ്യം ചെയ്ത് വരികയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. നേരത്തെ ഡിസംബര്‍ 31-ന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അൻവർ സമയം നീട്ടി ചോദിച്ചിരുന്നു.




Post a Comment

أحدث أقدم

AD01