വളപട്ടണത്ത് ഫയർ സ്റ്റേഷൻ അനിവാര്യം. അഡ്വ. അബ്ദുൽ കരീം ചേലേരി

 


കണ്ണൂർ:അഴീക്കോട് മണ്ഡലത്തിലെ വളപട്ടണത്ത് ഫയർ സ്റ്റേഷൻ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. വളപട്ടണം കീരിയാട്ടുള്ള കെ.എസ്. അബ്ദുൽ സത്താർ ഹാജി സാഹിബിൻ്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി പ്ലൈവുഡ്സിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപ്പിടുത്തത്തിൽ കോടി കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. തൊഴിലാളികൾ രാത്രി ഷിഫ്റ്റ് എട്ട് മണിയോടെ അവസാനിപ്പിച്ച് പോയതിനുശേഷമാണ് ഈ അനിഷ്ട സംഭവം. തീപ്പിടിച്ച് നശിച്ച ഫാക്ടറിയും പരിസരവും അഡ്വ. അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു. വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.സി. ജംഷീറ, മെമ്പർ എ.ടി. ഷഹീർ എന്നിവർ കൂടെയുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ തന്നെ പ്രമുഖ വ്യവസായ കേന്ദ്രമാണ് വളപട്ടണം. നിരവധി പ്ലൈവുഡ്സ് ഫാക്റ്ററികളും കിടക്ക നിർമ്മാണ ഫാക്റ്ററികളും സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു ഫയർ സ്റ്റേഷൻ യൂണിറ്റ് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



Post a Comment

أحدث أقدم

AD01