പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ കോടികളുടെ അഴിമതി നടത്തിയെന്ന് സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സംഘർഷ ഭൂമിയായി പയ്യന്നൂർ



സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ നഗരത്തിൽ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആരോപണ വിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.



പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ച് ആക്രമണമുണ്ടായത്‌. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽനിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ബസാറിൽ എത്തിയപ്പോൾ ആയുധങ്ങളുമായെത്തിയ 25 ഓളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർ ആക്രമണം നടത്തിയതായണ് പരാതി. ആക്രമണത്തിൽ നിലത്തു വീണ പലരെയും വടി കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതി. ഈ സമയം പൊലീസുകാർ സ്ഥലത്തുണ്ടായെങ്കിലും കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.

ഈ പ്രകടനത്തിനുനേരെയും ആക്രമണം നടന്നു. ഇരുവിഭാഗവും ടൗണിൽ ഏറ്റുമുട്ടിയപ്പോൾ വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സഹകരണ ആശുപത്രി, പയ്യന്നൂർ സർവിസ് ബാങ്ക്, എം.എൽ.എ ഓഫിസ് എന്നിവക്കു നേരെ കോൺഗ്രസ് ആക്രമണമുണ്ടായതായി സി.പി.എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.


Post a Comment

أحدث أقدم

AD01