പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. അറുകാലിക്കൽ തനൂജ് കുമാർ – ആര്യ ദമ്പതികളുടെ മകൻ ദ്രുപദ് തനൂജ് ആണ് മരിച്ചത്. അടൂർ ഏഴംകുളത്താണ് സംഭവം. വീടുപണിക്കായി പണിത് വച്ചിരുന്ന ജനൽ വീണാണ് മരണം സംഭവിച്ചത്. ഉച്ചയോടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ജനൽപ്പാളിയിൽ പിടിച്ച് വലിച്ചപ്പോൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെ.വി. യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദ്രുപദ്.
.jpg)



إرسال تعليق