‘സ്വാതന്ത്ര്യമെന്ന അവകാശത്തിനായി പോരാടിയ ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്‍റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ’: റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് സ്പീക്കർ എ എൻ ഷംസീർ


പരമാധികാര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലേക്ക് കടക്കവേ ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് കേരളാ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യയെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. എല്ലാ ജനങ്ങൾക്കും തുല്യ പരിഗണനയും നീതിയും അവകാശങ്ങളും ഉറപ്പുനൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. അധികാരഭ്രമം മൂലം വെട്ടിപ്പിടിക്കലുകളും യുദ്ധക്കെടുതികളും കൊടുമ്പിരികൊള്ളുന്ന സാഹചര്യമാണിന്ന് ലോകമെമ്പാടും കാണാനാകുന്നത്. അത്തരം സന്ദർഭങ്ങൾ നമുക്കിടയിലുണ്ടാകാതെ, ജനാധിപത്യത്തെയും സാധാരണക്കാരന്റെ അവകാശങ്ങളെയും സംരക്ഷിക്കുന്നത് ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളുമാണെന്നും സ്പീക്കർ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു. ജനാധിപത്യ ഇന്ത്യയുടെ പിറവിക്കായി പോരാടിയ ധീര ദേശാഭിമാനികളെയും ഭരണഘടനാ ശില്പികളെയും നാം ഓർക്കേണ്ടതുണ്ട്. ജനാധിപത്യ-പൗര ബോധവും സ്വാതന്ത്ര്യവും സമത്വവും നമ്മുടെയുള്ളിൽ ഉണ്ടാകേണ്ടതുണ്ടെന്നും എല്ലാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് കൊണ്ടുള്ള സന്ദേശത്തിൽ സ്പീക്കർ കുറിച്ചു.



Post a Comment

أحدث أقدم

AD01