ബംഗളൂരു: ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയി ജീവനൊടുക്കി. ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം. കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ മൂന്നു ദിവസമായി ഇവരുടെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന നടത്തുകയായിരുന്നു. കൊച്ചിയിലുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഫയൽ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം കൊച്ചി സ്വദേശിയാണ്.
.jpg)


إرسال تعليق