ഉളിക്കൽ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. ബിനോയ് കുര്യന് ഉളിക്കലിൽ പൗര സ്വീകരണം നൽകി. ഉളിക്കൽ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് ബിനോയ് കുര്യനെ ആനയിച്ച് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിജി മംഗലത്ത്കരോട്ട് ആദ്യക്ഷത വഹിച്ചു. ഇരിക്കൂർ MLA സജീവ് ജോസഫ്, ഡോ. എം പി ചന്ദ്രാഗദൻ, ജില്ലാ പഞ്ചായത്ത് അംഗം ജോജി വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി മൂക്കനൊലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ സുജി, ബെന്നി തോമസ്, ചാക്കോ പാലക്കലോടി, ബാബുരാജ് ഉളിക്കൽ, അഹമ്മദ് കുട്ടി ഹാജി, മനോജ് മാസ്റ്റർ, അപ്പച്ചൻ കൂമ്പുങ്കൽ, ഷാജി പി കെ, ഇ എസ് സത്യൻ, കോമള ലക്ഷ്മണൻ, ശശി പി കെ, ഉഷാദ് പി വി, ഉത്തമൻ കല്ലായി എന്നിവർ സംസാരിച്ചു. കെ ജി ദിലീപ് സ്വാഗതം പറഞ്ഞു.
സ്വീകരണം നൽകി.
WE ONE KERALA
0
.jpg)



إرسال تعليق