സി.പി.ഐ നൂറാം വാർഷികത്തിൻ്റെ കണ്ണൂർ ജില്ലയിലെ സമാപനം പിണറായി ആർ.സി സ്കൂൾ ഗ്രൗണ്ടിൽ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പർ പി.സന്തോഷ്കുമാർ ഉദ്ലാടനം ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ അദ്ധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി:സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂടീവംഗം സി.എൻ ചന്ദ്രൻ, കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി, സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ,ഒ.കെ ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അഡ്വ.എം.എസ് നിഷാദ് സ്വാഗതം പറഞ്ഞു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും നുറുകണക്കിന് പാർട്ടി പ്രവർത്തകരും പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകൾ അവതരിപ്പിച്ചു.
.jpg)



إرسال تعليق