ശ്രീനിവാസൻ അനുസ്മരണം.



ഇരിട്ടി യുവകലാസാഹിതി, ഇരിട്ടി സംഗീത സഭ, ഇരിട്ടി സംഗീത തീരം എന്നിവയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി നന്മ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച 'ശ്രീനിവാസൻ അനുസ്മരണം' യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.

 ഇരിട്ടി യുവകലാസാഹിതി പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി. ഇരിട്ടി സംഗീത സഭ പ്രസിഡന്റ്‌ മനോജ്‌ അമ്മ, നന്മ ജനറൽ  സെക്രട്ടറി  സന്തോഷ്‌ കോയിറ്റി, ഇരിട്ടി ആർട്സ് ആൻഡ് കാൾചറൽ ഫോറം പ്രസിഡന്റ്‌ കെ കെ  ശിവദാസൻ,  ഇരിട്ടി സംഗീത തീരം പ്രസിഡൻ്റ് സി സുരേഷ് കുമാർ, ചിദംബരം കലാക്ഷേത്രം  ഡയറക്ടർ കൃഷ്ണൻ കെ എം, ഭരതശ്രീ കലാ ക്ഷേത്രം ഡയറക്ടർ സി കെ പദ്മനാഭൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീനിവാസൻ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് സംഗീത പരിപാടി അരങ്ങേറി.



Post a Comment

أحدث أقدم

AD01