ഇരിട്ടി: ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിരുവനന്തപുരം സംഘകേളിയുടെ "ലക്ഷ്മണരേഖ " നാടകാവതരണത്തിൻ്റെ പ്രവേശന പാസ് വിതരണം തുടങ്ങി പായം മുക്ക് ശ്രീശ്രുതിയിൽ വെച്ച് നടന്ന ചടങ്ങ് റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ വി.എം.നാരായണന് ആദ്യ പാസ് കൈമാറി ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം രക്ഷാധികാരി ഡോ.ജി.ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.കെ.ശിവദാസ്, പി.പി.രാജീവൻ എന്നിവർ സംസാരിച്ചു.
ജനുവരി 27ന് രാത്രി 7 മണിക്ക് ഇരിട്ടി പാലത്തിന് സമീപം ഇരിക്കൂർ റോഡിൽ പ്രത്യേകം തയ്യാറാക്കിയ ടി പി കെ ഗ്രൗണ്ടിൽ ആണ് നാടകം അവതരിപ്പിക്കുന്നത്.
.jpg)


إرسال تعليق