പാകിസ്താനിൽ ‘രണ്ടാം തലമുറ’ ഭീകരർ വളരുന്നു; പരിശീലനത്തിന് വൻതോതിൽ ധനസഹായം ലഭിക്കുന്നതായി വിവരം


ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് പാകിസ്താൻ ‘രണ്ടാം തലമുറ’ ഭീകരരെ വളർത്തുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. പാക് സൈന്യവും ചാരസംഘടനയായ ഐ.എസ്.ഐയും സംയുക്തമായാണ് ഈ പുതിയ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഭീകരസംഘടനകളുടെ മുൻനിര നേതാക്കളുടെയും പഴയ കമാൻഡർമാരുടെയും മക്കളെയും അടുത്ത ബന്ധുക്കളെയുമാണ് ഈ പുതിയ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ പ്രധാന ഭീകരസംഘടനകൾ തമ്മിലുള്ള ഭിന്നതകൾ മാറ്റിവെച്ച് ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ ഐ.എസ്.ഐ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ പാകിസ്താനിലെ ബഹവൽപൂരിൽ വിവിധ ഭീകരസംഘടനകളുടെ തലവന്മാർ പങ്കെടുത്ത സുപ്രധാന യോഗം നടന്നതായി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.



Post a Comment

أحدث أقدم

AD01