‘ഇന്നൊരു രാജ്യവും ബംഗ്ലാദേശിനെ ബഹുമാനത്തോടെയല്ല കാണുന്നത്, ന്യൂനപക്ഷ സമുദായങ്ങളെ ശത്രുക്കളായി മുദ്രകുത്തുന്നു’; വിമര്‍ശനം തുടര്‍ന്ന് ഷെയ്ഖ് ഹസീന


ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശിനെ ഇരുട്ടിലേക്ക് തള്ളിവിടുന്നു എന്ന് വിമര്‍ശനം. ന്യൂനപക്ഷ സമുദായങ്ങളെ ശത്രുക്കളായി മുദ്രകുത്തുന്നുകയാണെന്നാണ് ഷെയ്ബ് ഹസീനയുടെ വിമര്‍ശനം. ബംഗ്ലാദേശിനെ ഇന്നൊരു രാജ്യവും ബഹുമാനത്തോടെ അല്ല നോക്കുന്നതെന്നും ഷെയ്ഖ് ഹസീന വിമര്‍ശിച്ചു. രാജ്യത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മുഖങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്നും പുതുവത്സര സന്ദേശത്തില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീനയുടെ വിമര്‍ശനങ്ങള്‍. ഇന്നലെയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നിരുന്നു. 50 കാരനായ ഖഖന്‍ ദാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ തീകൊളുത്തിയെങ്കിലും ഉടന്‍ നദിയിലേക്ക് എടുത്ത് ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗത്തിലെ മൂന്ന് യുവാക്കള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ബംഗ്ലാദേശിലെ ആള്‍ക്കൂട്ട കൊലകള്‍ക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ ഇന്ത്യ ആശങ്കയും അതൃപ്തിയും അറിയിച്ചിരുന്നു.



Post a Comment

أحدث أقدم

AD01