കുന്നത്തൂർപാടി തിരുവപ്പന ഉത്സവം സമാപിച്ചു


പയ്യാവൂർ: ഒരുമാസം നീണ്ടുനിന്ന കുന്നത്തൂർപാടി തിരുവപ്പന ഉത്സവം സമാപിച്ചു. വ്യാഴാഴ്ച വൈകീട്ട് ഊട്ടും വെള്ളാട്ടവും രാത്രി തിരുവപ്പനയും കെട്ടിയാടി. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരായ എസ്.കെ. കുഞ്ഞിരാമൻ നായനാരെ ഏൽപ്പിച്ചു. ശുദ്ധികർമത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിച്ചു. മൂലംപെറ്റ ഭഗവതിയും കെട്ടിയാടി. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് ഇറങ്ങി. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടത്തി. വെള്ളിയാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മലയിറങ്ങി. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങും നടത്തി. ഞായറാഴ്ച ചന്തൻ നടത്തുന്ന കരിയടിക്കയോടെ ഈ വർഷത്തെ തിരുവപ്പന ഉത്സവ ചടങ്ങുകൾ പൂർത്തിയാകും. ഇനി അടുത്ത ഉത്സവകാലത്ത് മാത്രമേ കുന്നത്തൂർ വനാന്തരത്തിലേക്ക് ആളുകൾക്ക് പ്രവേശനമുള്ളു. കഴിഞ്ഞ രണ്ടു ദിവസത്തെ കനത്ത മഴക്കിടയിലും പാടിയിൽ വൻ ഭക്തജന തിരക്കായിരുന്നു.



Post a Comment

أحدث أقدم

AD01