ഞെട്ടിച്ച് അര്‍ജിത്ത് സിങ്; പിന്നണിഗാനാലാപന രംഗത്ത് നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

 


പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. വര്‍ഷങ്ങളോളം തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചു. 38ആം വയസിലാണ് സംഗീതലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച വിരമിക്കല്‍ പ്രഖ്യാപനം..പിന്നണി ഗാനരംഗത്ത് നിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീതമേഖലയില്‍ തുടരുമെന്നും അര്‍ജിത്ത് സിങ് വ്യക്തമാക്കി. സ്വതന്ത്ര മ്യൂസിക്കുമായി അര്‍ജിത്ത് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ കാലങ്ങളില്‍ ശ്രോതാക്കളെന്ന നിലയില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. ഇനി മുതല്‍ പിന്നണി ഗായകനായി പുതിയ ജോലികള്‍ ഏറ്റെടുക്കില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് അങ്ങേയറ്റം ദയ കാണിച്ചു. ഞാന്‍ നല്ല സംഗീതത്തിന്റെ ആരാധകനാണ്. ഭാവിയില്‍ ഒരു ചെറിയ കലാകാരനായി കൂടുതല്‍ പഠിക്കാനും സ്വന്തമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കല്‍ കൂടി നന്ദി. തീര്‍പ്പാക്കാത്ത ജോലികള്‍ ഞാന്‍ പൂര്‍ത്തിയാക്കും. അതിനാല്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ചില റിലീസുകള്‍ പ്രതീക്ഷിക്കാം. ഞാന്‍ സംഗീതം ചെയ്യുന്നത് നിര്‍ത്തുന്നില്ല എന്നത് വ്യക്തമാക്കാനും ആഗ്രഹിക്കുന്നു’- അര്‍ജിത്ത് സിങ് കുറിച്ചു..2012ല്‍ പുറത്തിറങ്ങിയ ഏജന്റ് വിനോദ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് പിന്നണിഗാന രംഗത്തെക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2013ല്‍ പുറത്തിറങ്ങിയ ആശിഖി 2 എന്ന ചിത്രത്തിലെ ‘തും ഹി ഹോ’ എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.




Post a Comment

أحدث أقدم

AD01