‘രാഹുൽ വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാട്, പരോക്ഷമായി പിന്തുണ നൽകുന്നു’: മന്ത്രി പി രാജീവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ പൊലീസ് അന്വേഷണം അതിൻ്റെ വഴിക്ക് നടക്കുമെന്ന് മന്ത്രി പി രാജീവ്. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാടാണുള്ളത്. കോൺഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നൽകുന്നു. ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ വിഷയം ലോകത്ത് തന്നെ അപൂർവമായ കാര്യമാണ്. അയോഗ്യത സംബന്ധിച്ചുള്ള ചോദ്യത്തിന്, നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി മേയറിൻ്റെ ലത്തീൻ പിന്തുണ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. ഓരോ പാർട്ടിക്കും മേയർമാരെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. മേയറുടെ പ്രസ്താവനയിലൂടെ അതിൻ്റെ മാനദണ്ഡം ഇപ്പോൾ എല്ലാവര്‍ക്കും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷാ ബില്ലുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം കിട്ടില്ലെന്ന വിമർശനം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. കന്നട, തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾക്ക് അവരവരുടെ പ്രദേശങ്ങളിൽ ഓഫീസുമായോ സെക്രട്ടേറിയറ്റുമായോ കത്തിടപാടുകൾ എല്ലാം അതാത് ഭാഷയിൽ നടത്താമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. മുഖ്യമന്ത്രിയും അത് വ്യക്തമാക്കിയിരുന്നു. എന്നാൽ കർണാടക ഗവൺമെൻ്റ് വിമർശനമുന്നയിച്ച് വിവാദമാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒന്നും മിണ്ടുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. അവരുടെ കൂടി നിർദേശപ്രകാരമാണോ ഇത്തരം ഒരു സമീപനം സ്വീകരിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.



Post a Comment

أحدث أقدم

AD01