റിട്ട. ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു; കേരള ഹൈക്കോടതി മുൻ ജഡ്ജി

 



കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു. 74 വയസായിരുന്നു. ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ്. മൂന്ന് ആഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2005 മുതൽ 2014 വരെയാണ് കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചത്. തെരുവുനായ ആക്രമണത്തിലെ ഇരകൾക്ക് നഷ്ട പരിഹാരം നൽകുന്നതിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായും ജസ്റ്റിസ് സിരി ജഗൻ പ്രവർത്തിച്ചു.2016 രൂപീകരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി വഴി ഇരകൾക്കായി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ശുപാർശ ചെയ്തത്. നിയമരംഗത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന് ശേഷവും സാമൂഹിക പ്രസക്തമായ വിവിധ ചുമതലകളിലും സജീവമായിരുന്നു. ശബരിമല ഉന്നത അധികാര സമിതി ചെയർമാനായും, നുവാൽസ് വൈസ്രോയി ഒരു ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജിൽ നിന്ന് നിയമവിരുദ്ധം നേടിയ അദ്ദേഹം പിന്നീട് കുസാറ്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് കൊച്ചി രവിപുരം ശ്മശാനത്തിൽ വെച്ച് നടക്കും.


Post a Comment

أحدث أقدم

AD01