DNA പരിശോധനക്ക് SIT; രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്പിളുകൾ ശേഖരിച്ചു

 


മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് എസ്ഐടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്പിളുകൾ ശേഖരിച്ചു. രാഹുൽ മങ്കൂട്ടം പരാതിക്കാരിയെ ക്രൂരമായി മർദ്ധിച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ നഗ്ന വീഡിയോ പകർത്തി എന്നും മൊബൈൽ ഫോണിന്റെ ലോക്ക് പറ്റേൺ രാഹുൽ പറഞ്ഞ് നൽകിയില്ലെന്നും എസ്ഐടി പറഞ്ഞു.ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയിൽ ഉയർന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനാറിപ്പോർട്ട് ആണ് കേസിൽ ശക്തമായ തെളിവായത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു യുവതിയെ രാഹുൽ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുൽ പറഞ്ഞു. ഗർഭിണിയായപ്പോൾ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങൾ പൊലീസിന് നൽകി.പരാതിയിൽ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം. അതീവ രഹസ്യമായാണ് ഇന്ന് പുലർച്ചെയോടെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലിൽ വെച്ചാണ് ഒരു വർഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും. ഷൊർണൂർ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.



Post a Comment

Previous Post Next Post

AD01