വലിയങ്ങാടി കെട്ടിടദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം നൽകാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ശുപാർശ

 


കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യാൻ കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ആശ്രിതർക്കു സർക്കാർ ജോലി നൽകുകയും സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും കൗൺസിൽ പാസാക്കി.മേയർ അവതരിപ്പിച്ച പ്രമേയവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും ചർച്ച ചെയ്ത ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കൂടുതൽ നഷ്ടപരിഹാരം കോർപ്പറേഷന്റെ തനതു ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നു ആവശ്യം ഉയർന്നിരുന്നു. എന്നാൽ തനതു ഫണ്ടിൽ നിന്ന് കൂടുതൽ തുക നൽകുന്നതിന് കോർപ്പറേഷന് പരിമിതിയുണ്ട്.ഇതിനകം മേയർ ഫണ്ടിൽ നിന്ന് മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതവും പരുക്കേറ്റ ജലീലിന് 50,000 രൂപയും അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്



Post a Comment

أحدث أقدم

AD01