ആലുവ മണപ്പുറത്തേക്ക് പലഹാരങ്ങളുടെ മറവിൽ കഞ്ചാവ് കടത്താൻ ശ്രമം; 38 കിലോ പിടികൂടി


ആലുവ ശിവരാത്രി മണപ്പുറത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഭക്ഷ്യവിഭവത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആണ് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്. 38 കിലോ കഞ്ചാവാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും സംഘം പിടികൂടിയത്. ആലുവ എക്സൈസും ആർ പി. എഫും സംയുക്തമായി റെയിൽവേ പ്ലാറ്റ് ഫോമിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ആണ് പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഭാഗത്തു നിന്നും കഞ്ചാവ് കണ്ടെടുത്തത്. പലഹാരങ്ങൾ അടങ്ങിയ ചാക്കുകൾക്കുള്ളിൽ രണ്ട് വലിയ പൊതികളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ടശേഷമാണ് ചാക്കുകൾ കണ്ടെത്തിയത്. പ്രതികൾക്കായി എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



Post a Comment

أحدث أقدم

AD01