മട്ടന്നൂർ : തില്ലങ്കേരിയിലെ മച്ചൂർ മലയിൽ അന്താരാഷ്ട്ര യോഗ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 50 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയ സർക്കാറിന് അഭിവാദ്യം അർപ്പിച്ച് യോഗ അസോസിയേഷൻ ഓഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ പ്രകടനം നടത്തി. നഗരം ചുറ്റിയ ശേഷം മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം യോഗ അസോസിയേഷൻ ജില്ലാ രക്ഷാധികാരി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി ബാലകൃഷ്ണ സ്വാമി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. കെ രാജഗോപാൽ, കെ ടി കൃഷ്ണ ദാസ്, ഗോവിന്ദൻ പായം, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ പ്രേമാജൻ സ്വാഗതവും സി ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
.jpg)



إرسال تعليق