ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 8 മുതൽ മാർച്ച് 8 രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 മുതൽ 12 വരെ അപേക്ഷയിൽ തിരുത്തൽ നടത്താനുള്ള അവസരമുണ്ടാകും. മേയ് 3നാണ് പരീക്ഷ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെയാണ് നടക്കുക. https://neet.nta.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ നടത്താം. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 1,700 രൂപയും, ഒ.ബി.സി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1,600 രൂപയും, എസ്.സി/ എസ്.ടി/ ഭിന്നശേഷി, തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1,000. വിദേശത്തുള്ളവർക്ക് 9,500 രൂപയുമാണ്. പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽനിന്ന് 45 വീതം ചോദ്യങ്ങളും ബയോളജിക്ക് (ബോട്ടണി, സുവോളജി) 90 ചോദ്യങ്ങളും ഉൾപ്പെടെ ആകെ 180 ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനും 4 മാർക്ക് വീതം മൊത്തം 720ലായിരിക്കും പരീക്ഷ നടക്കുക. കേരളത്തിൽ പത്തനംതിട്ട, പയ്യന്നൂർ, വയനാട്, ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/ മൂവാറ്റുപുഴ, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങള്‍ ക്രമീകരിക്കും. ലക്ഷദ്വീപിൽ കവരത്തിയിലും, ഗൾഫിൽ കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. അപേക്ഷാ നടപടിക്രമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള ഉത്തരവും കൂടുതല്‍ വിവരങ്ങളും പ്രോസ്പെക്ടസിൽ ലഭ്യമാണെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.

.jpg)

إرسال تعليق