മദ്യപിച്ചശേഷം വയറിന് വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ടോ ? പ്രശ്നമാണ് കേട്ടോ


മദ്യപിച്ച ശേഷം വയറിന് വേദന, വയറിളക്കം, എരിച്ചില്‍ തുടങ്ങിയവ ഉണ്ടാകാറുണ്ടോ ?ലക്ഷണത്തെ നിസ്സാരമായി കാണേണ്ട. കുടലിനിട്ടുള്ള പണിയാണ് ലക്ഷണങ്ങള്‍ കാണിച്ചുതരുന്നത്. ഞാന്‍ ഒത്തിരി ഒന്നും മദ്യപിക്കാറില്ലല്ലോ, ഇടയ്ക്കിടയ്ക്ക് പാര്‍ട്ടിക്ക് മാത്രമല്ലേ ഉള്ളൂ എന്ന് കരുതി അതും നല്ലതല്ല. ശീലമായാല്‍ അതും കുടലിന് പണിയാകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടല്‍ വീക്കവും ആമാശയത്തിനുള്ള അസ്ഥതകളുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഓവര്‍ മദ്യപാനമാണോ, കുടലിനെ ബാധിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാമെന്നല്ലേ, പറ‍ഞ്ഞുതരാം. കുടലിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ മദ്യപിച്ചതിന് ശേഷം വയറുവേദന, ഇടയ്ക്കിടെ മലമൂത്ര വിസര്‍ജനം ചെയ്യാന്‍ തോന്നല്‍, വയറിളക്കം, എരിച്ചില്‍, വയറില്‍ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാകും. ദഹനത്തിനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ബാക്ടീരിയകളെ കുറയ്ക്കുന്നതിലൂടെ കുടല്‍മൈക്രോബയോമിന്‍റെ സന്തുലിതാവസ്ഥ തടസ്സപ്പെടുകയാണ് മദ്യപിക്കുമ്പോള്‍ ഉണ്ടാകുന്നത്. മദ്യത്തിന്‍റെ ദീര്‍ഘകാല ഉപയോഗം വിട്ടുമാറാത്ത കുടല്‍ വീക്കത്തിലേയ്ക്ക് നയിച്ചേക്കാം. ചുരുങ്ങിയ കാലത്തുള്ള മദ്യപാനമാണെങ്കില്‍ക്കൂടി ദഹനത്തിനും ദോഷകരമായ ബാക്ടീരിയകള്‍ക്കെതിരെ പോരാടാനും സഹായിക്കുന്ന കുടല്‍ ബാക്ടീരിയകളുടെ എണ്ണം കുറയാന്‍ ഇത് ഇടയാക്കുന്നു. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും തോന്നിത്തുടങ്ങിയാല്‍ നിസ്സാരമാക്കേണ്ട, ഉടനടി വൈദ്യസഹായം തേടിക്കോളൂ. കാരണം അവ ദഹനനാളത്തിന്‍റെ വീക്കം, അല്ലെങ്കില്‍ ചികിത്സ ആവശ്യമായി വന്നേക്കാവുന്ന ദഹനസംബന്ധമായ തകരാറുകളെക്കൂടിയാണ് സൂചിപ്പിക്കുന്നത്.



Post a Comment

أحدث أقدم

AD01