ഗോസിപ്പുകൾക്ക് ഫുൾ സ്റ്റോപ്പ്; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി


പ്രേക്ഷകരുടെ പ്രിയതാരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. ഉദയ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തു. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഇരുവരും ഏഴ് വർഷത്തോളം പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചത്. രാജസ്ഥാനിലെ ഉദയ്‌പൂരിലുള്ള ആഡംബര ഹോട്ടലായ ഐടിസി മെമെന്റോസിൽ വെച്ചാണ് ഈ താരവിവാഹം നടന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം, രണ്ട് വ്യത്യസ്ത ആചാരങ്ങളിലായിട്ടാണ് വിവാഹ ചടങ്ങുകൾ നടക്കുക. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ 10 മണിയോടെ നടന്നു. ഇനി രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കുർഗിലായതിനാൽ, വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുള്ള ‘കൊടവ’ ചടങ്ങുകൾ നടക്കുമെന്നും റിപ്പോർട്ടുണ്ട്. അർജുൻ റെഡ്ഡി പോലുള്ള ചിത്രങ്ങളിലൂടെ ദേശീയ പ്രശസ്തിയിലേക്ക് ഉയർന്ന താരമാണ് വിജയ് ദേവരകൊണ്ട. ഇന്ത്യയിലുടനീളം അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്. തെലുങ്ക്, കന്നഡ സിനിമകളിലെ മുൻനിര മുഖങ്ങളിലൊരാളായ മന്ദാന, ഗീത ഗോവിന്ദം, പുഷ്പ: ദി റൈസ് ആൻഡ് അനിമൽ തുടങ്ങിയ പ്രോജക്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു.



Post a Comment

أحدث أقدم

AD01