ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർ


സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻ എസ് എസ് നിലപാടിൽ മാറ്റമില്ല. ഈ സർക്കാർ നിലവിൽ ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുന്നു. കേന്ദ്രസർക്കാർ ഇപ്പോഴാണ് ഈ കേസിൽ വന്നത്. കേന്ദ്രം കേസിൽ എങ്ങിനെയാണ് ഇടപെടാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു ധാരണയും ഇല്ല. സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടി ജനങ്ങളുടെ വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനഃ സംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു.



Post a Comment

أحدث أقدم

AD01