മന്ത്രിക്കെതിരായ ആക്രമണം അപലപനീയം; പ്രതിപക്ഷം അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നു’; എംഎ ബേബി



ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭ‍ീതി പൂണ്ട പ്രതിപക്ഷം ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നതെന്ന് എംഎ ബേബി വിമർശിച്ചു.,പ്രതിഷേധങ്ങളും എതിർപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്‌. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയർത്തുന്നതിന്‌ പകരം ആക്രമണത്തിന്റെ പാതയാണ്‌ പ്രതിപക്ഷ സംഘടനകൾ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇത്‌ കാടത്തവും സാംസ്കാരിക കേരളത്തിനാകെ അപമാനവുമാണ്‌. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക്‌ നേതൃത്വം നൽകുന്ന മന്ത്രിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി ആസൂത്രിത ആക്രമണങ്ങൾ നടത്താനാണ്‌ പ്രതിപക്ഷം തയ്യാറാകുന്നതെന്ന് എംഎ ബേബി പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

أحدث أقدم

AD01