കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ?; കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി


കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയത്തിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ എന്ന് കേന്ദ്രത്തോട് ആരാഞ്ഞ കോടതി, എന്തുകൊണ്ടാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം നീണ്ടുപോകുന്നതെന്നും ചോദിച്ചു. സംസ്ഥാനത്തിന്റെ ആവശ്യത്തെ അത്ര നിസാരമായി കാണാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ ഭൂമിയിൽ സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ നാല് ആഴ്ചത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചില്ല. കേന്ദ്രത്തിന്റെ ഈ നിലപാടിനെ വിമർശിച്ച കോടതി, മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. കൃത്യമായ സമയപരിധിക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ വഴി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് കർശന നിർദ്ദേശം നൽകി.



Post a Comment

أحدث أقدم

AD01