ഒഡീഷയിലെ ഭുവനേശ്വറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു. കട്ടക്കിന് സമീപത്തെ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെ ഉണ്ടായ സ്ഫോടനത്തിൽ യുവതിക്കും മൂന്ന് വയസ്സുള്ള മകൾക്കുമാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മറ്റൊരു കുടുംബാംഗത്തിനും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ജഗത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിയിലാണ് സ്ഫോടനം ഉണ്ടായത്. സുധാൻസുബല നായക്, മകൾ സ്തിതപ്രംഗ്യ നായക് എന്നിവർക്കാണ് ജീവൻ നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന സമയത്ത് കുടുംബാംഗങ്ങൾ പടക്കം നിർമിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ രണ്ട് മുറികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ പരുക്കേറ്റ ആളുകളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. പരുക്കേറ്റ ഭാരതി നായക് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്.

.jpg)

إرسال تعليق